Wed, 24 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kadavil Bridge

Malappuram

മൊ​ട​വ​ണ്ണ ക​ട​വി​ൽ പാ​ലം: ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു

നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ കോ​വി​ല​ക​ത്തു​മു​റി​യോ​ട് ചേ​ർ​ന്നു​ള്ള മൊ​ട​വ​ണ്ണ ക​ട​വി​ൽ പാ​ലം പ​ണി​യു​ന്ന​തി​നാ​യി പ്രാ​ഥ​മി​ക സ്ഥ​ല പ​രി​ശോ​ധ​ന ന​ട​ത്തി. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ലെ മ​ല​പ്പു​റ​ത്തുനി​ന്നു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് സ്ഥ​ല പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ​യു​ടെ കീ​ഴി​ൽ കോ​വി​ല​ക​ത്തു​മു​റി​യോ​ട് ചേ​ർ​ന്നു​ള്ള പ്ര​ദേ​ശ​ങ്ങ​ളെ ചാ​ലി​യാ​ർ ന​ദി​ക്ക് അ​ക്ക​രെ​യു​ള്ള ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തു​മാ​യി ബ​ന്ധി​പ്പി​ക്കാ​ൻ മൊ​ട​വ​ണ്ണ​യി​ൽ ചാ​ലി​യാ​റി​ന് കു​റു​കേ പാ​ലം ആ​വ​ശ്യ​മാ​ണ്.

നി​ല​വി​ൽ ച​ന്ത​ക്കു​ന്ന് വ​ഴി മൈ​ലാ​ടി പാ​ലം ക​ട​ന്ന് കി​ലോ​മീ​റ്റ​റു​ക​ൾ സ​ഞ്ച​രി​ച്ച് വേ​ണം മൊ​ട​വ​ണ്ണ​യി​ലെ​ത്താ​ൻ. മൊ​ട​വ​ണ്ണ ക​ട​വി​ൽ പാ​ലം യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തോ​ടെ ഈ ​അ​വ​സ്ഥ​ക്ക് മാ​റ്റം വ​രും. നേ​ര​ത്തേ ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ ഏ​താ​നും വാ​ർ​ഡു​ക​ളി​ലു​ള്ള​വ​ർ വേ​ഗ​ത്തി​ൽ നി​ല​ന്പൂ​രി​ലെ​ത്താ​ൻ മൊ​ട​വ​ണ്ണ​യി​ലെ ക​ട​വ് വ​ഴി ക​ട​ത്തു​തോ​ണി ക​ട​ന്നാ​ണ് എ​ത്തി​യി​രു​ന്ന​ത്. എ​ന്നാ​ൽ പി​ൽ​ക്കാ​ല​ത്ത് തോ​ണി​ക​ൾ ഇ​ല്ലാ​താ​യ​തോ​ടെ യാ​ത്ര ദു​രി​ത​മാ​യി.

പു​തി​യ പാ​ലം യാ​ഥാ​ർ​ഥ്യ​മാ​യാ​ൽ വ​ർ​ഷ​ങ്ങ​ളാ​യി ഈ ​പ്ര​ദേ​ശ​ത്തു​കാ​ർ അ​നു​ഭ​വി​ക്കു​ന്ന ദി​രി​ത​ത്തി​ന് പ​രി​ഹാ​ര​മാ​കും.പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് (പാ​ലം വി​ഭാ​ഗം) അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നിയ​ർ വി​നോ​ദ്കു​മാ​ർ ചാ​ലി​ൽ, അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നിയ​ർ ഷ​റ​ഫു​ദീ​ൻ, ഓ​വ​ർ​സി​യ​ർ ബാ​ദു​ഷ, നി​ല​ന്പൂ​ർ വ​നം റേ​ഞ്ച് ഓ​ഫീ​സ​ർ പി. ​സൂ​ര​ജ്, പ​ന​യം​കോ​ട് സെ​ക്‌ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ സി.​കെ. വി​നോ​ദ്, മൊ​ട​വ​ണ്ണ വാ​ർ​ഡം​ഗം സി.​കെ. വി​നോ​ദ്, നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭാ മു​ൻ കൗ​ണ്‍​സി​ല​ർ ഗി​രീ​ഷ് മോ​ളൂ​ർ മ​ഠ​ത്തി​ൽ, സു​രേ​ഷ് മാ​ട​ത്തൊ​ടി, അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നിയ​ർ മു​ര​ളി, ശ്രീ​ജി​ത്ത്, സി. ​കാ​ർ​ത്തി​ക് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up